Monday, November 29, 2010

Fwd: [bangla-vision] KASHMIR: THE TRUE STORIES



---------- Forwarded message ----------
From: Prathiba Sundaram <prathibasam@yahoo.com>
Date: 2010/11/29
Subject: [bangla-vision] KASHMIR: THE TRUE STORIES
To: z bangla-vision <bangla-vision@yahoogroups.com>, thejasknr@yahoogroups.com, msf kerala <msfkerala@yahoogroups.com>, c_b_i@yahoogroups.co.in


 
An Indian should be sincere in his/her approach. Kashmiris have the right to decide.
 
ന്യൂഡല്‍ഹി: കശ്‌മീരിനെക്കുറിച്ച്‌ താന്‍ നടത്തിയ പരാമര്‍ശം രാജ്യവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ച്‌ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി കോടതി, അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും സമാനമായ കുറ്റംചുമത്തി മരണാനന്തരം കേസെടുക്കണമെന്ന്‌ അരുന്ധതി റോയി. കശ്‌മീരിനെക്കുറിച്ച്‌ നെഹ്‌റു നടത്തിയ പ്രസ്‌താവനകളും ടെലഗ്രാമുകളുമാണ്‌ ഇതിനായി അരുന്ധതി റോയ്‌ ചൂണ്‌ടിക്കാട്ടുന്നത്‌. നെഹ്‌റുവിന്റെ ചില പ്രധാന നിലപാടുകള്‍ അരുന്ധതിയുടെ ആവശ്യത്തെ ശരിവയ്‌ക്കുന്നുമുണ്‌ട്‌. അവയില്‍ ചിലത്‌ താഴെ ചേര്‍ക്കുന്നു.
 
1947 ഒക്ടോബര്‍ 27ന്‌ നെഹ്‌റു പാക്‌ പ്രധാനമന്ത്രിക്കു അയച്ച ടെലഗ്രാം സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു: ഇന്ത്യയില്‍ ലയിക്കുന്നതിനു കശ്‌മീരിനെ സ്വാധീനിക്കാന്‍ വേണ്‌ടിയല്ല സംസ്ഥാനത്തെ ഈ സന്നിഗ്‌ദഘട്ടത്തില്‍ രാജ്യം സഹായിക്കുന്നത്‌. മറിച്ച്‌ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട്‌ ഏതെങ്കിലും തര്‍ക്കപ്രദേശം ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കണമെങ്കില്‍ അത്‌ ആ പ്രദേശത്തെ ജനങ്ങളുടെ പൂര്‍ണ താല്‍പ്പര്യത്തോടെയായിരിക്കണം എന്നാണ്‌. ഇതാണ്‌ എക്കാലത്തും ഇന്ത്യയുടെ പ്രഖ്യാപിത നിലപാടെന്നും നെഹ്‌റു പാക്‌ പ്രധാനമന്ത്രിക്കു അയച്ച ടെലഗ്രാം സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
 
അതേവര്‍ഷം ഒക്ടോബര്‍ 31ന്‌ പാക്‌ പ്രധാനമന്ത്രിക്കു അയച്ച മറ്റൊരു ടെലഗ്രാമില്‍ നെഹ്‌റു വ്യക്തമാക്കുന്നത്‌ മഹാരാജാവിന്റെ അഭ്യര്‍ഥന പ്രകാരം കശ്‌മീരിനെ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനു സമ്മതിക്കുന്നുവെന്നും എന്നാല്‍ കശ്‌മീരില്‍ നിയമവ്യവസ്ഥ പുനസ്ഥാപിക്കുന്നതുവരെ മാത്രമാണെന്ന ഉപാധിയിന്മേലാണെന്നുമാണ്‌. ലയനത്തെക്കുറിച്ച്‌ അന്തിമ തീരുമാനം കശ്‌മീര്‍ ജനതയുടേതായിരിക്കും. ഇക്കാര്യം അടിവരയിടുന്നതാണ്‌ 1947 ഒക്ടോബര്‍ 2,3 തിയ്യതികളില്‍ നെഹ്‌റുനടത്തിയ പ്രസ്‌താവന. കശ്‌മീരില്‍ നിയമവ്യവസ്ഥയും സമാധാനവും പുനസ്ഥാപിച്ചാല്‍ ഉടന്‍ സംസ്ഥാനത്ത്‌ യു.എന്നിന്റെ മേല്‍നോട്ടത്തില്‍ ലയനം സംബന്ധിച്ച ജനഹിത പരിശോധന നടത്തണമെന്നതാണ്‌ ഇന്ത്യയുടെ നിലപാടെന്നും നെഹ്‌റു വ്യക്തമാക്കുന്നു.
1947 നവംബര്‍ 25ന്‌ ഇന്ത്യന്‍ ഭരണഘടനാ സഭയില്‍ നെഹ്‌റു നടത്തിയ മറ്റൊരു പ്രസ്‌താവനയുടെ ചുരുക്കം കശ്‌മീരിന്റെ യഥാര്‍ത്ഥ പ്രശ്‌നം സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കേണ്‌ടത്‌ സൈന്യമോ അതോ കശ്‌മീര്‍ ജനതയുടെ അഭിലാഷമോ എന്നതാണെന്നാണ്‌.
 
സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കാന്‍ കശ്‌മീരികള്‍ക്കു അവസരം ലഭിക്കുമ്പോള്‍ നിഷ്‌പക്ഷ വേദിയായ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ജനഹിതം നടത്തട്ടെയെന്നും നെഹ്‌റു പ്രസ്‌താവിച്ചു. കശ്‌മീര്‍ ജനതയുടെ ഇംഗിതത്തിനനുസരിച്ചല്ലാതെ ഇക്കാര്യത്തില്‍ ഇന്ത്യ നിലപാടെടുക്കില്ലെന്നും നെഹ്‌റു വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനു അവസാന നിലപാട്‌ ഒന്നാമതായി കശ്‌മീര്‍ ജനതയുടെ നിലപാടാണെന്നും രണ്‌ടാമത്‌ മാത്രമാണ്‌ ഇന്ത്യയും പാകിസ്‌താനും തമ്മിലെ ചര്‍ച്ചയെന്നും നെഹ്‌റു വ്യക്തമാക്കുന്നു. 1955ല്‍ ലോക്‌സഭയില്‍ നെഹ്‌റു നടത്തിയ പ്രസ്‌താവന കശ്‌മീര്‍ ഇന്ത്യക്കും പാകിസ്‌താനുമിടയില്‍ കേവലം വാക്കടിക്കാനുള്ള ഒന്നല്ലെന്ന വസ്‌തുത മറക്കരുതെന്നും അതിനു സ്വന്തമായ മനസ്സും വ്യക്തിത്വവും ഉണെ്‌ടന്നുമാണ്‌. പാര്‍ലമെന്റിലെ തന്നെ നെഹ്‌റുവിന്റെ പ്രസ്‌താവന കശ്‌മീരിന്റെ കാര്യത്തില്‍ പാര്‍ലമെന്റിനു തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും അത്‌ കശ്‌മീര്‍ ജനതയാണ്‌ അന്തിമമായി തീരുമാനിക്കേണ്‌ടതെന്നുമാണ്‌.

__._,_.___
Recent Activity:
Related links :
www.afterdowningstreet.org/bangladesh
;
www.mytown.ca/banglavision


              
.

__,_._,___



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment